ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടി.കെ രാജീവ് കുമാർ ചിത്രം 'ബർമുഡ'യുടെ ടീസർ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം പൂച്ചകളും അണിനിരക്കുന്ന ആവേശകരമായ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് പ്രദർശനത്തിനെത്തും. നടൻ മോഹൻലാൽ ചിത്രത്തിൽ ഒരു ഗായകനായി പ്രത്യക്ഷപ്പെടും. തിയേറ്ററിലെ സിനിമാറ്റിക് അനുഭവത്തെ അനുസ്മരിപ്പിക്കുന്ന ബർമുഡ ടീസറുകളും വേക്ക്-അപ്പ് ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകരിൽ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സജൽ സുദർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെരീഫ്, ഷൈനി സാറ തുടങ്ങിയവരും അഭിനയിക്കുന്നു. വിനായക് ശശികുമാർ, ബേയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. കോമഡിക്ക് ഊന്നൽ നൽകുന്ന ചിത്രത്തിൻ കൃഷ്ണദാസ് പങ്കിയാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനാണ്. ശ്രീകർ പ്രസാദ് ചിത്രത്തിന്‍റെ എഡിറ്ററും ദിലീപ് നാഥാണ് കലാസംവിധായകനും. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ: അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രാഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ: നിതിൻ ഫ്രെഡി, പിആർഒ: പി ശിവപ്രസാദ്.
Post a Comment
0 Comments