ബലാത്സംഗക്കേസിലെ പ്രതിയായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യത്തിൻ ശ്രമിക്കുകയാണെന്നാണ് വിവരം. യുവ എഴുത്തുകാരിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. പുസ്തക പ്രകാശനത്തിനായി ഒരു പ്രസാധകനെ കണ്ടെത്തുന്നതിനായി യുവതി സിവിക് ചന്ദ്രനെ സമീപിച്ചപ്പോൾ, തന്‍റെ ഫോണിലേക്ക് സന്ദേശം അയച്ച് ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗം, സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്തൽ, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post a Comment
0 Comments