ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതിജീവിച്ചയാൾക്കും മുൻ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയിലുള്ളത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരവും തൊഴിൽപരവുമായ എതിർപ്പുകൾ ഉള്ളതിനാലാണ് തന്നെ കേസിൽ കുടുക്കിയതെന്നും ദിലീപ് ആരോപിച്ചു. അതിജീവനും മുൻ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. ഡി.ജി.പിയുമായുള്ള തന്‍റെ മുൻ ഭാര്യയുടെ ബന്ധമാണ് കേസിന് ആധാരം എന്നാണ് ദിലീപിന്‍റെ വാദം.
Post a Comment
0 Comments