Type Here to Get Search Results !

Bottom Ad

രൺവീർ സിംഗിനായി വസ്ത്രങ്ങൾ സംഭാവന ചെയ്ത് ആളുകൾ

ഇൻഡോർ : പേപ്പർ മാഗസിനുമായുള്ള എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ടിൽ രൺവീർ സിംഗ് നഗ്നനായി പോസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്‍റർനെറ്റിന്‍റെ ഒരു വിഭാഗം അഭിനന്ദനങ്ങൾ ചൊരിയുകയും വളരെയധികം മതിപ്പുളവാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മറ്റ് പലർക്കും നന്നായി ഇഷ്ടപ്പെട്ടിരുനനില്ല. ഇൻഡോറിൽ ഒരു കൂട്ടം ആളുകൾ രൺവീറിനായി വസ്ത്രങ്ങൾ സംഭാവന ചെയ്യുന്ന വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ആളുകൾ അവരുടെ വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നതിനായി തെരുവിലെ മേശയിൽ ഒരു ബോക്സ് വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ബോക്സിൽ ഫോട്ടോഷൂട്ടിൽ നിന്നുള്ള രൺവീറിന്‍റെ ഒരു ചിത്രവുമുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം വ്യൂസ് ഉണ്ട്. വീഡിയോ കാണുന്നതിനുള്ള ലിങ്ക് ചുവടെ: https://t.co/jxmInVztVc

Post a Comment

0 Comments

Top Post Ad

Below Post Ad