Type Here to Get Search Results !

Bottom Ad

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റ്: കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ പ്രവാസി അറസ്റ്റിൽ. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തലിനായി ബന്ധപ്പെട്ട അധികാരിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. വീഡിയോയിലുണ്ടായിരുന്ന മറ്റുള്ളവരെയും അധികൃതർ അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പർ 112 ഉടൻ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad