നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ചുവച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ കറങ്ങി യുവാവിനെ അറസ്റ്റ് ചെയ്തത് പൊലീസ്. അരീക്കോട് സ്വദേശിയായ യുവാവിനെ കെ.എൻ.ജി റോഡിലെ കോടതിപ്പടിയിൽ വച്ചാണ് എസ് ഐ തോമസ്കുട്ടി ജോസഫ് കസ്റ്റഡിയിലെടുത്തത്. പിന്നിൽ നമ്പർ കാണാനാവാത്ത രീതിയിലാണ് സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. മുന്നിലെ നമ്പർ പ്ലേറ്റ് ആകട്ടെ ഉടനെ പെട്ടെന്ന് കഴിയുന്ന രീതിയിലും ആയിരുന്നില്ല. അമിത വേഗതയിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. വാഹനത്തിന്‍റെ രേഖകളും പക്കലില്ലായിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ പിഴ അടയ്ക്കണം. രേഖകൾ ഹാജരാക്കിയ ശേഷമാണ് ബൈക്ക് വിട്ടയച്ചത്.
Post a Comment
0 Comments