അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കും സംവിധായകൻ സച്ചിക്കും ലഭിച്ചദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രതികരണവുമായി സച്ചിയുടെ ഭാര്യ സിജി സച്ചി. ഒരുപാട് സന്തോഷമുണ്ട്. പക്ഷേ, സന്തോഷിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ്. സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു എന്ന് സിജി സച്ചി പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അയ്യപ്പനും കോശിയും നിറയുകയാണ്. മികച്ച സംവിധായകൻ, മികച്ച പിന്നണി ഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ അയ്യപ്പനും കോശിയും നേടി. 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ വിജയത്തിനിടെയാണ് സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്നാണ് സച്ചി മരിച്ചത്. തൃശൂരിലെ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. നടുവിന് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
Post a Comment
0 Comments