അബൂദാബി: അവിസ്മരണീയമായ ഒരു യാത്രാ സമ്മാനമൊരുക്കി അബുദാബി വിസ്എയർ. യു.എ.ഇ.യിലെ ഏറ്റവും ചെലവ് കുറഞ്ഞതും ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നതുമായ വിസ്എയറാണ് 'അജ്ഞാത കേന്ദ്രങ്ങളിലേക്ക്' സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഓഗസ്റ്റ് 26 ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഓഗസ്റ്റ് 28 ന് മടങ്ങും. ഇതിനുള്ള അവസരം ലഭിക്കുന്നതിന്, വിസ്എയർ ഒരുക്കുന്ന മത്സരങ്ങളിൽ വിജയിക്കണം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ അവിസ്മരണീയമായ യാത്രാനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടണം. ആഗസ്റ്റ് ഏഴിനു രാത്രി 11.59നാണ് മത്സരം അവസാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്കാണ് 'അജ്ഞാത കേന്ദ്രങ്ങളിലേക്കുള്ള' യാത്രക്ക് അവസരം ലഭിക്കുക. അവര്‍ക്ക് ഒരു പങ്കാളിയെക്കൂടി കൂടെ കൂട്ടാവുന്നതാണ്. രണ്ടു രാത്രിയിലെ താമസവും യാത്രയുമാണ് നല്‍കുക.
Post a Comment
0 Comments