മുംബൈ (www.evisionnews.in): ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവിനെതിരെ മഹിളാമോര്‍ച്ച നേതാവിന്റെ വീഡിയോ സന്ദേശം. മഹാരാഷ്ട്ര സോളപുര്‍ റൂറല്‍ ജില്ലാ ബി.ജെ.പി അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഒരു ഹോട്ടല്‍ റൂമില്‍ നിന്നാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ദേശ്മുഖിനെയും ഈ വീഡിയോയില്‍ കാണാം. തന്നെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. തന്നെ അയാള്‍ വഞ്ചിച്ചു. മറ്റൊരു സ്ത്രീയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു.
യുവതിയെടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായയിരുന്നു. അതിനിടയില്‍ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തു. 32കാരിയായ യുവതി തന്നെ ഹണീ ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നാണ് ശ്രീകാന്ത് ദേശ്മുഖ് ആരോപിക്കുന്നത്.
Post a Comment
0 Comments