Type Here to Get Search Results !

Bottom Ad

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്. പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രൻ സഹോദരനാണ്. മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. യുവനടന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്‍റണി വർഗീസ് ഉൾപ്പെടെയുള്ളവർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad