Type Here to Get Search Results !

Bottom Ad

പ്രൗഢമായി ബടക്കന്‍ ഫാമിലിയുടെ കുടുംബ സംഗമം


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലയില്‍ അങ്ങോളമിങ്ങോളം പടര്‍ന്നു പന്തലിച്ചുകിടക്കുന്ന ചിത്താരിയിലെ ബടക്കന്‍ ഫാമിലി കുടുംബ സംഗമം പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടന്നു. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത കുടുംബ സംഗമത്തില്‍ ഇഎം സുലൈമാന്‍ സഅദി പ്രാര്‍ഥന നിര്‍വഹിച്ചു. പി.ബി കുഞ്ഞാമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ബില്‍ടെക് അബ്ദുള്ള, അഡ്വക്കേറ്റ് എന്‍.എ ഖാലിദ്, ഇര്‍ഷാദ് സി.കെ, ഹാജറ സലാം എന്നിവര്‍ പ്രസംഗിച്ചു. ആര്‍ ജെ മുസാഫര്‍, ഹക്കീം മാസ്റ്റര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹാഫിള് മുഹമ്മദ് ശമ്മാസ് പി.കെ ഖിറാഅത്ത് നടത്തി. ചടങ്ങില്‍ കാലവര്‍ഷക്കെടുതിയില്‍ കുന്നിടിഞ്ഞ് വീട് നഷ്ടപ്പെട്ട ചിത്താരിയിലെ ഒരു കുടുംബത്തിന് ധനസഹായം നല്‍കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങില്‍ ആദരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad