തിരുവനന്തപുരം: തിരുവനന്തപുരം സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ഒരേ സമയം നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. സി.എസ്.ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പുതിയ പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം രാവിലെ മുതൽ പാളയം എൽഎംഎസ് ആസ്ഥാനത്ത് പരിശോധന നടത്തുന്നുണ്ട്. സിഎസ്ഐ പള്ളി സെക്രട്ടറി ടി ടി പ്രവീണിന്‍റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തുന്നുണ്ട്.
Post a Comment
0 Comments