പൃഥ്വിരാജ് നായകനാകുന്ന തീർപ്പിലെ ആദ്യ ടീസർ പുറത്തിറങ്ങി. ശക്തമായ ഡയലോഗുമായാണ് ടീസർ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരെ ടീസറിൽ കാണാം. മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്' എന്ന ടാഗ് ലൈനാണ് ടീസറിൽ മുഴങ്ങിക്കേൾക്കുന്നത്. ടീസർ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഹോം സിനിമയ്ക്ക് ശേഷം ഫ്രൈഡേയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്‍റെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Post a Comment
0 Comments