ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ തമിഴ്നാട് ഒരുങ്ങുമ്പോൾ, ചെസ്സിനോടുള്ള തന്‍റെ പ്രണയം തുറന്ന് പറഞ്ഞു സ്റ്റൈൽ മന്നൻ രജനീകാന്ത്. ഇൻഡോർ ഗെയിം എന്ന നിലയിൽ ചെസ്സ് തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് രജനീകാന്ത് പറഞ്ഞു. 44-ാമത് ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്തവരെ അദ്ദേഹം അഭിനന്ദിക്കുകയും ട്വിറ്ററിലൂടെ 'ചെസ്സ് ഒളിമ്പ്യാഡ് 2022' എന്ന ഹാഷ്ടാഗിന് കീഴിൽ ചെസ്സിനോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും വിജയാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ചിന്താമഗ്നനായിരുന്ന് ചെസ് കളിക്കുന്ന ഒരു ഫോട്ടോയും രജനീകാന്ത് പങ്കുവച്ചിട്ടുണ്ട്.
Post a Comment
0 Comments