നടി നയന്‍താരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും വിവാഹം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യും. റൗഡി പിക്ചേഴ്സിന്‍റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗിൽ നിന്ന് പിൻമാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി ടാന്യ ബാമി പറഞ്ഞു. "നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും സ്ക്രിപ്റ്റ് ഇല്ലാത്ത പുതുമയുള്ള ഉള്ളടക്കം പ്രേക്ഷകരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നയൻതാര ഒരു സൂപ്പർസ്റ്റാറാണ്. 20 വർഷത്തിലേറെയായി സിനിമാരംഗത്തുണ്ട്. ഞങ്ങളുടെ ക്രീയേറ്റീവ് ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. ഇത് ഒരു യക്ഷിക്കഥ പോലെ മനോഹരമായിരിക്കും" ടാന്യ ബാമി പറഞ്ഞു. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് വിവാഹത്തിന്‍റെ അവകാശം നൽകിയത്. മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനീകാന്ത്, സൂര്യ. ജ്യോതികയെപ്പോലുള്ള സെലിബ്രിറ്റികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post a Comment
0 Comments