കാസര്‍കോട് (www.evisionnews.in): ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എഡി സയന്റിഫിക് ഇന്‍ഡക്‌സില്‍ (202223) അണങ്കൂറിലെ ശ്രേയസ് എന്ന വീട്ടിലെ ഡോ. മുഹമ്മദ് അസ്ലം എംഎ, ഡോ. അബ്ദുസലാം എകെ എന്നിവരാണ് ഈ അഭിമാനനേട്ടത്തിനര്‍ഹരായത്. ഡോ. മുഹമ്മദ് അസ്ലം കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വകുപ്പിലെ പ്രൊഫസറും ഡോ. അബ്ദുസ്സലാം കണ്ണൂര്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്.
2022 ജൂലൈ വരെയുള്ള പ്രശസ്ത അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങള്‍, അവയ്ക്കു ശാസ്ത്ര സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത (സൈറ്റേഷന്‍), ഈ സ്വീകാര്യതയുടെ മാനദണ്ഡമായ എച്ച്-ഇന്‍ഡക്ക്‌സ്, ഐടെന്‍ -ഇന്‍ഡക്‌സ് എന്നിവയാണ് ഈ റാങ്കിംഗിന് ആധാരം. ലോകത്ത പതിനാറായിരത്തില്‍പരം ഗവേഷണ സ്ഥാപനങ്ങളിലെ, പത്തു ലക്ഷത്തോളം ഗവേഷകരില്‍ നടത്തിയ റാങ്കിംഗാണ് എഡി സയന്റിഫിക് ഇന്‍ഡക്‌സ്.
ഡോ. മുഹമ്മദ് അസ്ലം ഗവേഷണ മേഖലയില്‍ നേരെത്തെ തന്നെ കഴിവ് തെളിയിച്ചിരുന്നു. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ഗോള്‍ഡ് മെഡടലോഡ് കൂടി പിജി ഡിഗ്രിയും ശേഷം അതെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും പിന്നീട് ജപ്പാനിലെ ചിപ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പോസ്റ്റ് ഡോക്ടറേറ്റും നേടിയിരുന്നു. കാസറഗോഡ് ഗവണ്മെന്റ് കോളേജ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പന്ത്രണ്ടോളം പി എച് ഡി ഉല്‍പാദിപ്പിക്കുകയും അന്‍പതില്‍ പരം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും അസ്ലമിന് സ്വന്തമയുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ സിണ്ടിക്കേറ്റ് മെമ്പറായിരുന്നു ഇദ്ദേഹം.
കോവിഡ് സമയത്ത് കേരളത്തിലെ ഔഷധ സസ്യങ്ങളുടെ ഉപയോഗം കാരണം മനുഷ്യനില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും എന്ന് ശാസ്ത്രീയമായ അത്യാധുനിക ശാസ്ത്ര ഉപകാരണങ്ങളിലൂടെ തെളിയിച്ച ഗവേഷണ പ്രബന്ധത്തിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം നേടിയിരുന്നു ഡോ. അബ്ദുസ്സലാം.സസ്യ ശാസ്ത്ര മേഖലയില്‍ അന്‍പതില്‍പരം അന്താരാഷ്ട്ര പ്രബന്ധങ്ങളും അറോളം പുസ്തകങ്ങളും ഇദ്ദേഹത്തിന് സ്വന്തമാണ്. കണ്ണൂര്‍, ഭാരതീയര്‍, ഭാരതിദാസന്‍ സര്‍വകലാശാലിയിലെ ഗവേഷണ ഗൈഡും കാലിക്കറ്റ് സര്‍വകലാശാല മുന്‍ അക്കാദമിക് കൗണ്‍സില്‍ മെമ്പറുമാണ്.
Post a Comment
0 Comments