നടൻ രൺവീർ സിംഗ് പേപ്പർ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് സൃഷ്ടിച്ച ചർച്ചകൾ അവസാനിച്ചിട്ടില്ല. നടി വിദ്യ ബാലൻ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. രൺവീറിന്‍റെ ഫോട്ടോഷൂട്ടിൽ എന്താണ് കുഴപ്പമെന്ന് വിദ്യാ ബാലൻ ചോദിക്കുന്നു. ഫട്കാ മറാത്തി ഫിലിം അവാർഡ് ദാനച്ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിദ്യ. രൺവീറിന്‍റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നമെന്ന് അവർ ചോദിച്ചു. ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യാ ബാലൻ ചോദിച്ചു. "ആ ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ എന്നും വിദ്യാബാലൻ ചോദിച്ചു. ഒരുപക്ഷേ എഫ്.ഐ.ആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലികളൊന്നും ചെയ്യാനില്ലായിരിക്കും. അതിനാൽ അവർ ഈ കാര്യങ്ങളിൽ സമയം പാഴാക്കുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുക", വിദ്യാ ബാലൻ പറഞ്ഞു.
Post a Comment
0 Comments