മേല്‍പറമ്പ് (www.evisionnews.in): എം.എസ്.എഫ് ഉദുമ നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം ചെമ്മനാട് പഞ്ചായത്ത് മുസ്്‌ലിം ലീഗ് ഓഫീസില്‍ ചേര്‍ന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് എയ്യള അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് ബോവിക്കാനം, മുഹമ്മദ് മാസ്തിഗുഡ്ഡ, മുനവ്വിര്‍ പാറപ്പള്ളി പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ അസ്ഹറുദ്ധീന്‍ മണിയനോടി റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: മുനവ്വിര്‍ പാറപ്പള്ളി (പ്രസി), സലാം മാങ്ങാട്, മുനവ്വര്‍ ഒരവങ്കര, സമദ് ഊജമ്പാടി (വൈസ് പ്രസി), അല്‍ത്താഫ് പൊവ്വല്‍ (ജന. സെക്ര), അര്‍ഫ്രാസ് ചെമ്മനാട്, റിസ്വാന്‍ പള്ളിപ്പുഴ, അറഫാത്ത് ബോവിക്കാനം (സെക്ര), ഫവാസ് തെക്കുപ്പുറം (ട്രഷ).
Post a Comment
0 Comments