ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും, ശ്രീറാം വെങ്കിട്ടരാമനെപ്പോലൊരാളെ ഇത്രയും വലിയ തസ്തികയിൽ സർക്കാർ നിയമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ബഷീറിന്‍റെ ഭാര്യ സഹോദരൻ താജുദ്ദീൻ പറഞ്ഞു. സർക്കാരിൽ നിന്ന് കൂടുതലൊന്നും, പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ കേസിൽ നിന്ന് രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് അതിന്റെതായ രൂപത്തിൽ കോടതിയിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്നും താജുദ്ദീൻ പറഞ്ഞു.
Post a Comment
0 Comments