തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് നായകനാകുന്ന 'വാത്തി'യുടെ ടീസർ പുറത്തിറങ്ങി. ഫൈറ്റ് രംഗങ്ങൾ സംയോജിപ്പിച്ചാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഒരു കോളേജ് അധ്യാപകന്‍റെ വേഷമാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്‍റർടെയ്ൻമെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന അധ്യാപകനാണ് ധനുഷിന്‍റെ കഥാപാത്രം. വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാത്തി' തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ദിനേശ് കൃഷ്ണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
Post a Comment
0 Comments