കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ആ ധീരതയെ അഭിവാദ്യം ചെയ്യുമ്പോൾ അവരുടെ കുടുംബങ്ങളോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്‍റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്. "നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. അവരുടെ ധീരതയെ നമ്മൾ അഭിവാദ്യം ചെയ്യുന്നു, അവരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു.'- മമ്മൂട്ടി കുറിച്ചു. 'കാർഗിലിൽ നിന്ന് ഇന്ത്യൻ സായുധ സേന വിജയം കൈവരിച്ചിട്ട് 23 വർഷം പിന്നിട്ടു. രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് അഭിവാദ്യം,അവരുടെ കുടുംബങ്ങളോടും കടപ്പെട്ടിരിക്കുന്നു'-മോഹൻലാൽ കുറിച്ചു.
Post a Comment
0 Comments