ദേശീയം (www.evisionnews.in): നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല നായയെയും ഉടമസ്ഥരെയും യുവാവ് അടിച്ചു പരിക്കേല്‍പ്പിച്ചു. ഡല്‍ഹി പശ്ചിം വിഹാറിലാണ് സംഭവം. നായ കുരച്ചതില്‍ കുപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടിക്കടിച്ച് പരുക്കേല്‍പ്പിച്ചതായാണ് പരാതി.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടു. ചുവന്ന ബനിയന്‍ ധരിച്ച യുവാവ് ദണ്ഡുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കണ്ട് പിന്നാലെ എത്തുന്ന വീട്ടുടമസ്ഥനെയും ഭാര്യയെയും മകനെന്ന് കരുതുന്ന ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടിക്ക് മര്‍ദ്ദിക്കുന്നുണ്ട്.
അടിയേറ്റതിനെ തുടര്‍ന്ന് നായയും വീട്ടുകാരനും നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ ഇതുവരേക്കും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
Post a Comment
0 Comments