അടുത്തിടെ ബോളിവുഡ് നടൻ രൺവീർ സിംഗ് നഗ്നനായി ചിത്രീകരിച്ച ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ട് വലിയ രീതിയിൽ വിവാദമാകുകയും നിരവധി പേർ രൺവീറിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സമ്പൂർണ്ണ നഗ്നത മലയാളത്തിലും ചർച്ചാവിഷയമായിരിക്കുകയാണ്. അക്ഷയ് രാധാകൃഷ്ണൻ പങ്കുവച്ച പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'പതിനെട്ടാം പടി' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ അക്ഷയ് പൂർണ്ണ നഗ്ന ലുക്കിൽ പോസ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഒരു കാവ്യാത്മക വീഡിയോയ്ക്ക് വേണ്ടിയാണ് ചിത്രം പകർത്തിയത്. 'ഫേഡിംഗ് ഷേഡ്സ്' എന്ന് പേരിട്ടിരിക്കുന്ന കവിത വീഡിയോയുടെ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. അരുൺ യോഗനാഥൻ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന ഫേഡിംഗ് ഷേഡ്സിന്റെ ഛായാഗ്രഹണം - ലൂക്ക് ജോസ്, സംഗീതം - സിബി, സൗണ്ട് ഡിസൈനർ - ബാബുജി അരവിന്ദ് എന്നിവരാണ്.
Post a Comment
0 Comments