നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കുമെതിരെ നടൻ ദിലീപ്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അതിജീവിതയ്‌ക്കെതിരായ ആരോപണം. കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്ന് ഹർജിയിൽ ചോദിക്കുന്നു. നടി ലൈംഗിക പീഡനത്തിനിരയായോ ഇല്ലയോ എന്നത് സംശയമാണ്. ആക്രമിച്ച് പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണ്. അതേസമയം, നടി സ്വയം അതിജീവിത എന്ന് പ്രഖ്യാപിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്.
Post a Comment
0 Comments