Type Here to Get Search Results !

Bottom Ad

കുഞ്ചാക്കോ ബോബന്റെ 'ദേവദൂതർ പാടി' ഗാനത്തിനോട് പ്രതികരിച്ച് മമ്മൂട്ടി

1985ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതർ പാടി' എന്ന ഗാനം ഒരിക്കലും മറക്കാനാവാത്തതാണ്. ഇപ്പോൾ, ഏകദേശം 37 വർഷങ്ങൾക്ക് ശേഷം, കുഞ്ചാക്കോ ബോബൻ തന്‍റെ സ്വന്തം ശൈലിയിൽ ഐക്കണിക് ഗാനം പുനഃസൃഷ്ടിചിരിക്കുന്നു. ചാക്കോച്ചന്‍റെ സ്വാഭാവിക നൃത്തച്ചുവടുകൾ കണ്ട് ആരാധകർ ഒന്നടങ്കം അമ്പരന്നിരിക്കുമ്പോൾ, കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തോട് 'കാതോട് കാതോരം' എന്ന ചിത്രത്തിലെ പ്രധാന നടൻ മമ്മൂട്ടി എങ്ങനെയാണ് പ്രതികരിച്ചതെന്ന് നോക്കൂ. 'കാതോട് കാതോരം' എന്ന ചിത്രത്തിലെ ദശലക്ഷക്കണക്കിന് വികാരങ്ങളാൽ പ്രേക്ഷകരെ കീഴടക്കിയ 'ദേവദൂതർ പടി' എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷം 'ന്നാ താൻ കേസ് കൊടുക്കൂ' എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാൻ പോവുകയാണെന്ന് അറിയിക്കുന്നതിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണെന്ന് പ്രശസ്ത നടൻ മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് ഹാൻഡിലിൽ കുറിച്ചു. കുഞ്ചാക്കോ ബോബനും മുഴുവൻ 'ന്നാ താൻ കേസ് കൊടുക്കു' ടീമിനും താരം എല്ലാവിധ ആശംസകളും നേർന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad