പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ. വിവാദം കാര്യമാക്കുന്നില്ല, മക്കൾ പറയുന്നതുപോലെ മാത്രമേ ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളെ കാണുന്നുള്ളൂ. പറയുന്നവർ പറയട്ടെ, ആരോടും പരിഭവമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. എന്‍റെ മനസ്സ് ശുദ്ധമാണ്. എനിക്ക് എല്ലാ മക്കളെയും വേണം. എനിക്കെതിരെ സംസാരിക്കുന്നവരെയും അല്ലാത്തവരെയും വേണം. ആരെയും നിഷേധിച്ചുകൊണ്ട് ഞാൻ ഒന്നും ചെയ്യില്ല. അതാണെന്‍റെ സന്തോഷം. എന്റെ മക്കൾ പറയുന്നത് പോലെയേ ഇതിനെയെല്ലാം കണ്ടിട്ടുള്ളു, അത് ഞാൻ ഏറ്റെടുത്തു. നഞ്ചിയമ്മ പറഞ്ഞു.
Post a Comment
0 Comments