കേരളം (www.evisionnews.in): എ.കെ.ജി സെന്റര്‍ ആക്രമണം കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്നും അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നുവെന്നുമാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. സ്‌കൂട്ടറില്‍ പോയത് നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതുവരെ അന്വേഷണം നടന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ചുവന്ന സ്‌കൂട്ടറിലാണ് ആക്രമി എത്തിയതെന്നുമാണ് ഇന്നലെ പോലീസ് വ്യക്തമാക്കിയത്. പ്രതിക്ക് സ്ഫോടക വസ്തു എത്തിച്ച് നല്‍കിയത് മറ്റൊരാളാണെന്നും പോലീസ് പറഞ്ഞിരുന്നു.
Post a Comment
0 Comments