വിദ്യാനഗര്‍ (www.evisionnews.in): വ്യാജ രേഖകളുണ്ടാക്കി കോടികളുടെ തട്ടിപ്പുനടത്തി വരികയായിരുന്ന പ്രതി കാസര്‍കോട്ട് പോലീസ് പിടിയിലായി. അല്‍ത്താഫ് എന്ന യുവാവിനെയാണ് ആലംപാടിയിലെ ബന്ധുവീട്ടില്‍ വെച്ച് കാസര്‍കോട് വനിതാ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിതയും സംഘവും പിടികൂടി ഗോവന്‍ പോലിസില്‍ ഏല്‍പ്പിച്ചത്. കാസര്‍കോട് പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാര്യ വീട്ടില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ഏകദേശം 90 കോടി രൂപയുടെ തട്ടിപ്പാണ് എംബിഎ ബിരുദദാരിയായ ഇയാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നടത്തിയതെന്നാണ് ഗോവന്‍ പോലീസില്‍ നിന്ന് ലഭിച്ച വിവരം. സബ് ഇന്‍സ്‌പെക്ടര്‍ അജിതയോടൊപ്പം എസ്‌സിപിഒ രാജലക്ഷ്മി, സിപിഒമാരായ രഞ്ജിത്ത്, നിതീഷ്, ഡ്രൈവര്‍ സിപിഒ അനൂപ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും ഉണ്ടായിരുന്നു.
വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് കാസര്‍കോട്ട് പിടിയില്‍
10:24:00
0
വിദ്യാനഗര്‍ (www.evisionnews.in): വ്യാജ രേഖകളുണ്ടാക്കി കോടികളുടെ തട്ടിപ്പുനടത്തി വരികയായിരുന്ന പ്രതി കാസര്‍കോട്ട് പോലീസ് പിടിയിലായി. അല്‍ത്താഫ് എന്ന യുവാവിനെയാണ് ആലംപാടിയിലെ ബന്ധുവീട്ടില്‍ വെച്ച് കാസര്‍കോട് വനിതാ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിതയും സംഘവും പിടികൂടി ഗോവന്‍ പോലിസില്‍ ഏല്‍പ്പിച്ചത്. കാസര്‍കോട് പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാര്യ വീട്ടില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ഏകദേശം 90 കോടി രൂപയുടെ തട്ടിപ്പാണ് എംബിഎ ബിരുദദാരിയായ ഇയാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നടത്തിയതെന്നാണ് ഗോവന്‍ പോലീസില്‍ നിന്ന് ലഭിച്ച വിവരം. സബ് ഇന്‍സ്‌പെക്ടര്‍ അജിതയോടൊപ്പം എസ്‌സിപിഒ രാജലക്ഷ്മി, സിപിഒമാരായ രഞ്ജിത്ത്, നിതീഷ്, ഡ്രൈവര്‍ സിപിഒ അനൂപ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments