കാഞ്ഞങ്ങാട് (www.evisionnews.in): സ്‌കൂട്ടിയും മിനി ലോറിയും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതരം. ഇരിയ പുണൂരില്‍ താമസിക്കുന്ന മടിയന്‍ പാലക്കി സ്വദേശി രവി (49) ആണ് മരിച്ചത്. രാജപുരം ടെന്റ് പയസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായ മകന്‍ വൈഷ്ണവിന് (19) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പുണൂര്‍ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ മിനിലോറി ഇടിക്കുകയായിരുന്നു. പ്രവാസിയായിരുന്ന രവി ഇപ്പോള്‍ ഹോസ്ദുര്‍ഗ് കോടതിക്ക് സമീപത്തെ ഗ്ലാസ് കട്ടിംഗ് കടയിലെ ജീവനക്കാരനാണ്. പാലക്കിയിലെ പരേതനായ കോരന്റെയും കൗസല്യടേയും മകനാണ്. ഭാര്യ: രജനി. മകള്‍: പാര്‍വ്വതി (ചിന്‍മയാ സ്‌കൂള്‍ വിദ്യാര്‍ഥി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: അനില്‍ (ഗള്‍ഫ്), സുനിത, ജയന്തി, ബിന്ദു, നിഷ. പരേതനായ ബാബു.
Post a Comment
0 Comments