കേരളം (www.evisionnews.in): തൃശൂരില്‍ മദ്യലഹരിയില്‍ മത്സരയോട്ടം നടത്തിയ മഹീന്ദ്ര ഥാര്‍ ടാക്സിയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. അപകടത്തില്‍ രവി ശങ്കറിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രവിശങ്കറും കുടുംബവും ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തില്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണം. മത്സരയോട്ടത്തിനിനടെ ഥാര്‍ ടാക്സിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഥാര്‍ ഓടിച്ചിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു.
Post a Comment
0 Comments