Type Here to Get Search Results !

Bottom Ad

പെരുകുന്ന അനിഷ്ടസംഭവങ്ങള്‍: അടിയന്തര നടപടി ആവശ്യപ്പെട്ട് ജി്ല്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ടു


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലുള്‍പ്പടെ ജില്ലയില്‍ ക്രമസമാധാനം തകര്‍ക്കുന്നവിധം അനിഷ്ടസംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും മയക്കുമരുന്നു കച്ചവടവും ജില്ലയില്‍ ഭീകരാന്തരീക്ഷത്തിന് വിത്തു പാകുകയാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുന്നു. അധോലോക സംഘത്തിന്റെ മനുഷ്യത്വരഹിതവും ക്രൂരവുമായ പൈശാചിക കുറ്റകൃത്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കൊലകള്‍വരെ നടക്കുന്ന നാടായി കാസര്‍കോട് ജില്ല മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

അധോലോക- ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഇല്ലായ്മ ചെയ്യുന്നതിനും ജില്ലയില്‍ പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട്് കാസര്‍കോടിന്റെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad