കാസര്‍കോട് (www.evisionnews.in): സ്വകാര്യ ബസില്‍ കടത്തിയ 40 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടികൂടി. കഴിഞ്ഞദിവസം വൈകിട്ട് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസില്‍ നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ കെ.എസ് സജിത്, പ്രിവന്റീവ് ഓഫീസര്‍മാരായ ജയരാജ്, പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അസീസ്, സതീശന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ ആളെ കണ്ടെത്താന്‍ എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബസില്‍ കടത്തിയ 40 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
19:43:00
0

Post a Comment
0 Comments