നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് അറസ്റ്റിലായ മൂന്ന് സെക്യൂരിറ്റി ഏജൻസി ജീവനക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ, രണ്ട് അധ്യാപകർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. അതിനുശേഷം വിദ്യാർത്ഥികൾ വളരെയധികം മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.
Post a Comment
0 Comments