ദോഹ: ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർദ്ധിച്ചതിനാൽ 2021-2022ൽ ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 63 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. ഇന്ത്യയുടെ ആഗോള പ്രകൃതി വാതക ഇറക്കുമതിയുടെ 50 ശതമാനവും ഖത്തറിന്‍റേതാണ്. ഇതിന് പുറമെ എഥിലീൻ, പ്രൊപൈലിൻ, അമോണിയ, യൂറിയ, പോളി എഥിലീൻ എന്നിവയും ഖത്തറിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഖത്തറിൽ നിന്നുള്ള നാലാമത്തെ വലിയ കയറ്റുമതി രാജ്യമായി ഇന്ത്യയെ മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യയിലെ ഖത്തർ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments