Type Here to Get Search Results !

Bottom Ad

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് 4.23 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തി

ദില്ലി: കോവിഡ്-19 പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ പകുതിയിലധികം പേരും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യസഭയിൽ എംപിമാരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇതിൽ 1,52,126 പേർ യുഎഇയിൽ നിന്നും 1,18,064 പേർ സൗദി അറേബ്യയിൽ നിന്നും 51,206 പേർ കുവൈറ്റിൽ നിന്നും 46,003 പേർ ഒമാനിൽ നിന്നും 32,361 പേർ ഖത്തറിൽ നിന്നും തിരിച്ചെത്തിയവരാണ്. 2020 ജൂണിനും 2021 ഡിസംബറിനും ഇടയിൽ 1,41,172 ഇന്ത്യക്കാർ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് തൊഴിൽ തേടി പോയി. ഏറ്റവും കൂടുതൽ പ്രവാസികൾ ഖത്തറിലേക്കാണ് മടങ്ങിയത് - 51,496 പേർ. ഇക്കാലയളവിൽ 13,567 പേർ മാത്രമാണ് യുഎഇയിലേക്ക് മടങ്ങിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad