തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ചില്ലറ വിൽപ്പനയ്ക്കായി മാഹിയിൽ നിന്ന് കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ അനധികൃത വിദേശമദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 3,600 ലിറ്റർ മദ്യമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ് (24), കല്ലുവാതുക്കൽ സ്വദേശി സജി (59) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ബ്രാൻഡുകളുടെ 3,600 ലിറ്റർ വ്യാജ വിദേശമദ്യവും, വാഹനവും പോലീസ് പിടിച്ചെടുത്തു. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് പ്രതികൾ മദ്യം കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യ വേട്ട നടത്തിയത്.
Post a Comment
0 Comments