ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത 'പ്രകാശൻ പറക്കട്ടെ' പതിനേഴാം തിയതി പ്രദർശനത്തിനെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജൂലൈ 29 ന് ഒടിടിയിൽ റിലീസ് ചെയ്യും. ഫൺടാസ്റ്റിക് ഫിലിംസിന്‍റെയും ഹിറ്റ് മേക്കേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിർവഹിച്ചു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ ആയിരുന്നു.
Post a Comment
0 Comments