ഹോളിവുഡ് ചിത്രം "ദി ബാറ്റ്മാൻ" ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂലൈ 27 മുതൽ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചു. ചിത്രം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ലഭ്യമാണ്. മാറ്റ് റീവ്സ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വാർണർ ബ്രദേഴ്സ് പിക്ചേഴ്സാണ്. ഗോതമിന്റെ രഹസ്യ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ദി ബാറ്റ്മാന്‍റെ പുതിയ ഫ്രാഞ്ചൈസിക്കായി കാപ്ഡ് ക്രൂസേഡറിന്‍റെ ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. പുതിയ ബാറ്റ്മാൻ ഫ്രാഞ്ചൈസി മികച്ച പെർമോഫെമെൻസ്, ആക്ഷൻ സീക്വൻസുകൾ, മനോഹരമായ സംഗീതം എന്നിവയുള്ള ഒരു സിനിമാറ്റിക് മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു. ഗോതം സിറ്റിയുടെ വിജിലന്റ് ഡിറ്റക്ടീവ് ആയും അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ, ശതകോടീശ്വരന്‍ ബ്രൂസ് വെയ്നും ആയും ഇരട്ട വേഷത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനില്‍ എത്തുന്നു. സോയി ക്രാവിറ്റ്‌സ്, എഡ്വേര്‍ഡ് നാഷ്ടണ്‍, ജെഫ്രി റൈറ്റ്, ജോണ്‍ ടര്‍തുറോ, പീറ്റര്‍ സാര്‍സ്ഗാര്‍ഡ്, ആന്‍ഡി സെര്‍ക്കിസ്, കോളിന്‍ ഫാരെല്‍ എന്നിവരും പാറ്റിന്‍സണിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നു.
Post a Comment
0 Comments