വിജയ് സേതുപതി നായകനായി അഭിനയിച്ച ആദ്യ മലയാള ചിത്രം 19(1)(എ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ജയറാമിന്‍റെ വരാനിരിക്കുന്ന മലയാള ചിത്രമായ 'മാർക്കോണി മത്തായി'യിൽ വിജയ് സേതുപതി അതിഥി വേഷത്തിൽ എത്തിയിരുന്നു. സംവിധായകൻ ഇന്ദു വി എസ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മനേഷ് മാധവ് ഛായാഗ്രഹണവും വിജയ് ശങ്കർ എഡിറ്ററുമാണ്.
Post a Comment
0 Comments