പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയിൽ കൂറുമാറി. വനംവകുപ്പ് വാച്ചർ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ച ശേഷം കോടതിയിൽ ഹാജരായ 1 മുതൽ 17 വരെ സാക്ഷികളിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് കേസിന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയവരെല്ലാം നേരത്തെ രഹസ്യമൊഴികൾ നൽകിയിരുന്നു. രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികൾ കാട്ടിൽ നിന്ന് കൊണ്ടുപോകുന്നത് കണ്ടതായി മൊഴി നൽകിയ ജോളി ചോദ്യം ചെയ്യലിൽ കൂറുമാറി.
Post a Comment
0 Comments