ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന 'വെന്ത് തനിന്തത് കാട്' സെപ്റ്റംബർ 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഇഷാരി കെ ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. വിണൈത്താണ്ടി വരുവായാ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നടൻ സിദ്ധിഖാണ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. രാധിക ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കയാടു ലോഹറാണ് ചിത്രത്തിലെ നായിക.
Post a Comment
0 Comments