കാസര്‍കോട് (www.evisionnews.in): പുത്തിഗെ മുഗുവിലെ അബൂബക്കര്‍ സിദ്ദീഖി(32)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പൈവളിഗെ കേന്ദ്രീകരിച്ച ക്രിമിനല്‍ സംഘമാണ് കൊലയ്ക്ക് പിന്നില്‍. ദുബൈയില്‍ ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ട തര്‍ത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.
ഇന്നലെ രാത്രിയോടെയാണ് അബൂബക്കര്‍ സിദ്ദീഖിനെ ഗുരുതരമായി മര്‍ദനമേറ്റ നിലയില്‍ രണ്ടംഗ സംഘം ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പിന്നീട് സംഘം മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
മരിച്ച സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്തും ബന്ധുവുമായ അന്‍സാരിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ അന്‍വറിനെയും മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമ്പള പൊലീസ് ഇന്നലെ രാത്രി തന്നെ ആശുപത്രിയിലെത്തി അന്‍വറിന്റെ മൊഴിയെടുത്തിരുന്നു.
സഹോദരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചാണ് സിദ്ദീഖിനെ ഇന്നലെ ഉച്ചയോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വിളിപ്പിച്ചത്. നാട്ടിലെത്തിയ സിദ്ദീഖിനെയും സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സിദ്ദീഖിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും നിരവധി പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഡോളര്‍ ഇടപാടുകമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments