ഉപ്പള (www.evisionnews.in): പുത്തിക മുഗുവിലെ സിദ്ധീഖിന്റെ കൊലബാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആള്‍ക്കാരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭാഗങ്ങളിലും ക്രിമിനല്‍ സംഗങ്ങള്‍ തളച്ചുവളരുന്നത് പോലീസിന്റെ നിഷ്‌ക്രീയ മൂലമാണെന്ന് യോഗം അഭിപ്രായപ്പവട്ടു. കഞ്ചാവ്, മയക്കുമരുന്ന്, രാത്രികാല മണല്‍ കടത്ത്, വ്യാജ മദ്യവില്‍പ്പന, ചൂതാട്ടം എന്നിവയെല്ലാം അധികാരിയുടെ കണ്‍മുന്നില്‍ അനായാസം നടക്കുമ്പോള്‍ പോലീസ് നോക്കി കുത്തികളായി മാറുകയാണ്. ഇങ്ങനെ ക്രിമിനല്‍ സംഗങ്ങളെ വളരാന്‍ സഹായിച്ചത്.
സിദ്ധീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും കൊട്ടേഷന്‍ നല്‍കിയ സംഘത്തെ കുറിച്ചും അന്വേഷിച്ചു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് എംപി ഖാലിദും സെക്രട്ടറി ബിഎം മുസ്തഫയും ആവശ്യപ്പെട്ടു.
Post a Comment
0 Comments