Type Here to Get Search Results !

Bottom Ad

ബസ് ജീവനക്കാരുടെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവം അവസാനിപ്പിക്കണം: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാത്ത ബസുകളെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ രണ്ടാം തരക്കാരായി കാണുന്ന ജീവനക്കാരുടെ മനോഭാവം അവസാനിപ്പിക്കണം. സ്്കൂള്‍ സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താത്തതും യാത്രാ കണ്‍സെഷന്‍ പൂര്‍ണമായോ ഭാഗികമായോ തടയുന്നതും അനാവശ്യമായി കയര്‍ത്തു സംസാരിക്കുന്നതടക്കം ഒട്ടേറെ പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടി വന്നത്. ഈനില തുടരാനാണ് ബസ് ജീവനക്കാരുടെ ശ്രമമെങ്കില്‍ ബസ് നിരത്തിലിറക്കാന്‍ അനുവദിക്കില്ല. കണ്‍സെഷന്‍ വിദ്യാര്‍ഥികളുടെ അവകാശമാണെന്നും കണ്‍സെഷന്‍ അപമാനമാണെന്ന തരത്തിലുള്ള ഗതാഗത മന്ത്രിയടക്കമുള്ളവരുടെ പ്രസ്താവനകള്‍ക്ക് വിദ്യാര്‍ഥികള്‍ ചെവി കൊടുക്കേണ്ടതില്ലെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad