കാസര്‍കോട് (www.evisionnews.in): വൃക്കരോഗിയായ മണ്ണ്യത്തെ ഗണേഷന്റെ തുടര്‍ചികിത്സയ്ക്കായി തെക്കില്‍ പറമ്പ ഗവ: യുപി സ്‌കൂള്‍ 1985- 86 ബാച്ച് ആദ്യാക്ഷര മുറ്റത്ത് ഒരു വട്ടംകൂടി കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി. രണ്ടു വൃക്കകളും തകരാറായി ഡയാലിസിനു വിധേയനായി കൊണ്ടിരിക്കുന്ന ഗണേഷന് കിഡ്‌നി മാറ്റി വെക്കേണ്ട സാഹചര്യമാണ്. അതിനായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, ചികിത്സാ കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ സുഫൈജ അബുബക്കര്‍, മെമ്പര്‍മാരായ ടി.പി നിസാര്‍, ഇച്ചു തെക്കില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 85-86 ബാച്ചുകാരായ ഖാലിദ് പുത്തിരി, നാരായണന്‍ തൈര, നാരായണന്‍ മുണ്ടക്കൈ, രാധാകൃഷ്ണന്‍ കുന്നാറ എന്നിവര്‍ ഫണ്ട് കൈമാറി. വാര്‍ഡ് മെമ്പര്‍മാരായ രമ ഗംഗാധരന്‍, ഷംസുദീന്‍ സംബന്ധിച്ചു.
Post a Comment
0 Comments