കാസര്‍കോട് (www.evisionnews.in): സ്വകാര്യ ആശുപത്രിയില്‍ മുറിവാടകയായി അമിത തുക ഈടാക്കിയെന്ന പരാതിയില്‍ നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്. നീലേശ്വരം സ്വദേശി സുബൈര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ചെയ്തപ്പോള്‍ മറ്റു മുറികള്‍ ലഭ്യമല്ലാത്തതിനാല്‍ അസ്മ രോഗിയായ പരാതിക്കാരന് എ.സി ഒഴിവാക്കി നിരക്ക് ഇളവു ചെയത് മുറി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് ഡിസ്ചാര്‍ജ് സമയത്ത് അധിക തുക ഈടാക്കിയെന്നുമായിരുന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധികം ഈടാക്കിയ 600 രൂപ തിരികെ നല്‍കാനും നഷ്ട്ട പരിഹാരമായി 10000 രൂപയും ചെലവിലേക്ക് 5000 രൂപയും നല്‍കാനുമാണ് കോടതി വിധി. പരാതിക്കാരന് വേണ്ടി അഡ്വ ഷാജിദ് കമ്മാടം ഹാജരായി.
അധിക ഫീസ് ഈടാക്കി: സ്വകാര്യ ആശുപത്രി അധികൃതര്‍ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി
21:25:00
0
കാസര്‍കോട് (www.evisionnews.in): സ്വകാര്യ ആശുപത്രിയില്‍ മുറിവാടകയായി അമിത തുക ഈടാക്കിയെന്ന പരാതിയില്‍ നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്. നീലേശ്വരം സ്വദേശി സുബൈര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ചെയ്തപ്പോള്‍ മറ്റു മുറികള്‍ ലഭ്യമല്ലാത്തതിനാല്‍ അസ്മ രോഗിയായ പരാതിക്കാരന് എ.സി ഒഴിവാക്കി നിരക്ക് ഇളവു ചെയത് മുറി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് ഡിസ്ചാര്‍ജ് സമയത്ത് അധിക തുക ഈടാക്കിയെന്നുമായിരുന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധികം ഈടാക്കിയ 600 രൂപ തിരികെ നല്‍കാനും നഷ്ട്ട പരിഹാരമായി 10000 രൂപയും ചെലവിലേക്ക് 5000 രൂപയും നല്‍കാനുമാണ് കോടതി വിധി. പരാതിക്കാരന് വേണ്ടി അഡ്വ ഷാജിദ് കമ്മാടം ഹാജരായി.
Post a Comment
0 Comments