Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പരിപാടിക്കെതിരെ 'കലാപശ്രമത്തിന്' കേസ്


കേരളം (www.evisionews.in): സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.

പാലക്കാട് പുതുനഗരം പൊലീസാണ് കേസെടുത്തത്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുവെന്നാണ് പരാതി. മുസ്‌ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad