Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്: എം.എം നൗഷാദ് പ്രസിഡന്റ്, ഷാഫി എ. നെല്ലിക്കുന്ന് സെക്ര


കാസര്‍കോട് (www.evisionnews.in): സമൂഹത്തില്‍ വേദനയനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കാരുണ്യ സ്പര്‍ശമായ ചന്ദ്രഗിരി ലയണ്‍സ് ക്ലബിന് പുതിയ സാരഥികളായി. 2022 -23 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളായി എം.എം.നൗഷാദ് (പ്രസിഡണ്ട്), ഷാഫി എ.നെല്ലിക്കുന്ന് (സെക്രട്ടറി), എം.എ അബൂബക്കര്‍ സിദ്ദീഖ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പി.ബി അബ്ദുല്‍ സലാം, അഷ്റഫ് ഐവ (വൈസ് പ്രസി), സുനൈഫ് എം.എ.എച്ച് (ജോ. സെക്ര). മജീദ് ബെണ്ടിച്ചാല്‍ (എല്‍.സി.എഫ് കോര്‍ഡിനേറ്റര്‍), ഷാഫി നാലപ്പാട് (മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍), ഷിഹാബ് തോരവളപ്പില്‍ (പി.ആര്‍.ഒ) എന്നിവര്‍ മറ്റു ഭാരവാഹികളാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നാലു കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ക്ലബ്് നടത്തിയത്. രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്, കുടക് ഭാഗത്തായി 70 ലക്ഷം രൂപയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ചിലവഴിച്ചത്. കുടക് മേഖലയില്‍ സര്‍വ്വവും നഷ്ടപ്പെട്ട നുറോളം കുടുംബങ്ങള്‍ക്ക് കട്ടിലുകള്‍, കിടക്കകള്‍, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍, നിത്യേപയോഗ സാധനങ്ങള്‍ തുടങ്ങി അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയതു നല്‍കി. ആലുവയിലും വയനാട്ടും വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷണക്കിറ്റുകള്‍ എന്നിവ ക്ലബ്് അംഗങ്ങള്‍ നേരിട്ടു പോയി നല്‍കുകയായിരുന്നു. ഉപയോഗ ശൂന്യമായി കിടന്ന വീടുകള്‍ വൃത്തിയാക്കി നല്‍കുകയും ചെയ്തിരുന്നു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും, മാഹിയുമടങ്ങുന്ന ലയണ്‍സ് ഡിസട്രിക്ട് 318-ഇയിലെ ഏറ്റവും മികച്ച ക്ലബാണ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. ഈ പ്രവര്‍ത്തന വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ 166 ക്ലബ്ബുകളില്‍ തൊട്ടടുത്ത ക്ലബ്ബിനെക്കാള്‍ ഒരു ലക്ഷത്തോളം പോയിന്റിന് മുന്നിലാണ് ചന്ദ്രഗിരി.

Post a Comment

0 Comments

Top Post Ad

Below Post Ad