Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയില്‍ അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് അനുവദിക്കണം


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലയില്‍ അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന ആര്‍ട്ടി സാന്‍സ് ആന്റ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യാത്രാ പ്രയാസവും തിരക്കുംമൂലം നിലവിലെ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ഓഫീസിലെത്താന്‍ തൊഴിലാളികള്‍ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷെറീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ജാഫര്‍ മൂവാരിക്കുണ്ട് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പറക്കെട്ട് പതാക ഉയര്‍ത്തി. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ എ.ജി അമീര്‍ ഹാജി നേതൃത്വം നല്‍കി. എസ്.എം മുഹമ്മദ് കുഞ്ഞി, റസാഖ് തായിലകണ്ടി, ഹമീദ് ബെദിര, റഹ്്മാന്‍ അമ്പലത്തറ, സി.എച്ച് സുബൈദ, ഷംസുദ്ധീന്‍ ആവിയില്‍, മജീദ് വേങ്ങര, അബ്ദുല്‍ റഹിമാന്‍ സെവന്‍സ്റ്റാര്‍ കെ. മന്‍സൂര്‍, എം. ലത്തീഫ്, പി. അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, എല്‍കെ ഖാത്തിം പ്രസംഗിച്ചു.

ഭാരവാഹികള്‍: ജാഫര്‍ മൂവാരിക്കുണ്ട് (പ്രസി), അബ്ദുല്‍ റഹിമാന്‍ ഹദ്ദാദ്, റമീസ് ആറങ്ങാടി (വൈസ് പ്രസി), മന്‍സൂര്‍ മല്ലത്ത് (ജന. സെക്ര), സമീര്‍ ചാല്‍ക്കര, ഇര്‍ഷാദ് ആവിയില്‍ (ജോ.സെക്ര), റഹ്്മാന്‍ അമ്പലതറ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad