കേരളം: (www.evisionnews.in) വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫും ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യ മന്ത്രിയുടെ പിഎയുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സംഘ പരിവാറിന്റെ അജണ്ട എസ്എഫ്‌ഐ ഏറ്റെടുത്തു. ഗാന്ധിയുടെ ചിത്രം മാത്രം അടിച്ചു തകര്‍ത്തത്. മറ്റു ചിത്രങ്ങള്‍ തൊടുക പോലും ചെയ്്തിട്ടില്ല. സംസ്ഥാനത്ത് സംഘപരിവാര്‍ പോലും ചെയ്യാത്ത കാര്യമാണ് എസ്എഫ്ഐ ഇന്നലെ ചെയ്തത്. സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമം ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍
12:49:00
0
കേരളം: (www.evisionnews.in) വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫും ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യ മന്ത്രിയുടെ പിഎയുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സംഘ പരിവാറിന്റെ അജണ്ട എസ്എഫ്‌ഐ ഏറ്റെടുത്തു. ഗാന്ധിയുടെ ചിത്രം മാത്രം അടിച്ചു തകര്‍ത്തത്. മറ്റു ചിത്രങ്ങള്‍ തൊടുക പോലും ചെയ്്തിട്ടില്ല. സംസ്ഥാനത്ത് സംഘപരിവാര്‍ പോലും ചെയ്യാത്ത കാര്യമാണ് എസ്എഫ്ഐ ഇന്നലെ ചെയ്തത്. സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post a Comment
0 Comments